സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം മാസവസാനത്തോടെ തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ ഹൈറേഞ്ച് മേഖലകളിൽ തണുപ്പ് പൂജ്യം ഡിഗ്രിയിലേക്കും താഴേക്കും എത്തുമ്പോൾ സമതല പ്രദേശങ്ങളിലും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ കടുത്ത മഞ്ഞും കാഴ്ചമറയലും (Fog) ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. പുലർച്ചെയും രാത്രിയിലും യാത്ര ചെയ്യുന്നവർ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കും.