സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം ഫെബ്രുവരി ഒന്ന് മുതൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒന്ന്, രണ്ട് തീയതികളിൽ തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



