സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 12  ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പൊടാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുഴുവൻ ജില്ലകളിലും ഇന്നും നാളെയും വേനൽ മഴയ്ക്കും സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ട്. അതേ സമയം ഏപ്രിൽ 22 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന്  തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.