സംസ്ഥാനത്ത് വീണ്ടും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നേരിയ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും എട്ട് ജില്ലകളിലും ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. ഇന്ന് മധ്യ- തെക്കൻ- വടക്കൻ കേരളത്തിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മധ്യ-തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ലഭിയ്ക്കാൻ സാധ്യതയുള്ളത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 09/03/2026, 10/03/2026 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.