സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് ഇന്നത്തോടെ ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ  വകുപ്പ് അറിയിച്ചു. അവസാന മുന്നറിയിപ്പ് പ്രകാരം ഇന്ന് കൂടിയാണ് ഈ ആഴ്ചയിൽ ശക്തമായ മഴ സാധ്യതയുള്ളത്. മധ്യ വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പ് എങ്കിലും മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.

അടുത്ത 3 മണിക്കൂറിൽ  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.