കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരു‌ടെ കരിങ്കൊടി പ്രതിഷേധത്തിനി‌‌ടെ പരിക്കേറ്റെന്ന ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ വാദങ്ങൾ പൊളിയുന്നു.  പ്രതികൾ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിൽ ഇല്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിന്റെ പലഭാഗങ്ങളിൽ തൊടുമ്പോൾ വേദന മാത്രമാണ് ഉള്ളത്.  എന്നാൽ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്.അതേസമയം, ആയുധം ഉപയോഗിച്ചില്ലെന്ന് പോലീസും മൊഴി നൽകിയിരുന്നു.