സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം ആരംഭിച്ചത്. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,165 രൂപയായി വിപണി വില. ഇന്നലെ ഇത് 13,065 രൂപയായിരുന്നു. പവന് 1,05,320 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 1,04,240 രൂപയായിരുന്നു.
പിടുത്തംവിട്ട് സ്വർണ വില; ഇന്നലെ വാങ്ങിയവർ ഭാഗ്യവാന്മാർ !



