സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 6,320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 1,17,760 രൂപയായി. ഇന്നലെ ഒരു ഗ്രാമിന് 15,510 രൂപയും ഒരു പവന് 1,24,080 രൂപയുമായിരുന്നു വില.
ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 16,058 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,044 രൂപയുമാണ്.
അതേസമയം വെള്ളി വിലയിലും മാറ്റമുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹350 രൂപയും കിലോഗ്രാമിന് ₹3,50,000 രൂപയുമാണ്. വെള്ളി ഗ്രാമിന് 55 രൂപ കുറഞ്ഞു.



