സർവ്വകാല റെക്കോഡിൽ എത്തിയ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തുകയാണ്. ഇന്ന് ഗ്രാമിന് 25 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ പവന് 200 രൂപയും കുറഞ്ഞു. ഇന്നലെ 12,675 രൂപയായിരുന്ന ഒരു ഗ്രാമിന് ഇന്ന് നൽകേണ്ടത് 12,650 രൂപയാണ്. പവൻ 1,01,400 രൂപയിൽ നിന്ന് 1,01,200 രൂപയിലേയ്ക്ക് എത്തി. 

24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 13,800 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,650 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,350 രൂപയുമാണ്.