കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്ന നിലയിൽ തുടരുന്നു. ഇന്ന് (മാർച്ച് 8) സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,20,000 രൂപയായി തുടരുകയാണ്. കഴിഞ്ഞ ദിവസവും ഇതേ നിരക്കിലായിരുന്നു സ്വർണവില. ഒരു ഗ്രാം സ്വർണ്ണത്തിന് 15,000 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.  വരും ദിവസങ്ങളിലും സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടങ്ങൾ ഉണ്ടാകാമെന്ന് വ്യാപാരികൾ പറയുന്നു.

ആഗോള വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനങ്ങളും ആഭ്യന്തര വിപണിയിലെ ആവശ്യകതയും കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. അടുത്തിടെ ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിക്ഷേപകരുടെ സ്വർണത്തിലേക്കുള്ള താൽപര്യവും വർധിച്ചതോടെ വില ഉയർന്ന നിലയിൽ തുടരുകയാണ്.

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നതാണ് സ്വർണ്ണവില വീണ്ടും ഉയരാൻ പ്രധാന കാരണമാകുന്നത്. യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ഭീതിയും നിക്ഷേപകരെ വീണ്ടും സ്വർണ്ണത്തിലേക്ക് ആകർഷിക്കുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ സ്വർണ്ണത്തിന് ഡിമാൻഡ് വർദ്ധിച്ചത് അന്താരാഷ്ട്ര വിപണിയിൽ വില ഉയരാൻ കാരണമായി. അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും യുഎസ് ഫെഡറൽ റിസർവിന്റെ നയങ്ങളും വിപണിയെ അസ്ഥിരപ്പെടുത്തുന്നുണ്ട്.