സംസ്ഥാനത്തെ സ്വർണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവൻ വില 1,17,520 രൂപ എന്ന പുതിയ ഉയരത്തിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന വിലക്കയറ്റം വിപണിയെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് ഏകദേശം 14,690 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്നലെ രാവിലെ 116320 രൂപയായിരുന്നു ഒരു പവന് വില. വൈകുന്നേരമായപ്പോൾ ഉയർന്ന് 1,17,520  എത്തുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4,900 ഡോളറിനും മുകളിൽ എത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം 2026 പകുതിയോടെ സ്വർണവില 1.25 ലക്ഷം രൂപ കടക്കാനാണ് സാധ്യത. രാജ്യാന്തര വിപണിയിൽ വില 5,000 ഡോളർ മറികടന്നാൽ കേരളത്തിൽ പവൻ വില 1.30 ലക്ഷത്തിന് മുകളിലേക്ക് പോയേക്കാം. ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്.