സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഒരാഴ്ചക്കിടെ 2500 രൂപവരെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 840 രൂപയുടെ വർദ്ധനവ് ഉണ്ടായത്. ഇതോടെ ജൂലൈ മാസത്തിൽ വൻ വർദ്ധനവോടെയാണ് സ്വർണ വിപണി തുറക്കുന്നത്. 72,160 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 9000 കടന്നു. ഇന്ന് 9020 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർത്താകും ഒരു പവൻ സ്വർണാഭരണത്തിൻറെ വില.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.