ജൂലൈ മാസാരംഭം മുതൽ സ്വർണ വിപണിയിൽ വൻ കുതിപ്പാണ് കണ്ടുവരുന്നത്. ജൂൺ അവസാനത്തിൽ നേരിയ ആശ്വാസം ലഭിച്ചെങ്കിലും വിപണിയിൽ ആശങ്ക ഏറുകയാണ്. ഇന്ന് 40 രൂപയുടെ വർദ്ധനവാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ പവന് 320 രൂപയാണ് വർദ്ധിച്ചത്.
ഇന്നലെ 9,065 രൂപയായിരുന്നു കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നത് 9,105 രൂപയായി വർദ്ധിച്ചു. പവന് 72,840 എന്നാൽ 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9,933 രൂപയും പവന് 79,464 രൂപയുമാണ് വില.
കേരളത്തിലെ ഇന്നത്തെ വെള്ളി വില ഗ്രാമിന് 121 രൂപയും കിലോഗ്രാമിന് 1,21,000 രൂപയുമാണ്.



