ഇന്നും സ്വർണവിലയിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് അർഞ്ച് രൂപയും പവന് 40 രൂപയുമാണ് വിലയിലെ വർദ്ധനവ്. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ വർദ്ധനവാണ് സ്വർണവിലയിൽ കാണുന്നത്. 

ഇതോടെ ഗ്രാമിന് 9,105 രൂപയിൽ നിന്ന് അഞ്ച് രൂപ വർദ്ധിച്ച് 9110  രൂപയും പവന് 72,840 രൂപയിൽ നിന്ന് 72,880 രൂപയുമായി ഉയർന്നു. 

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.