സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 480 രൂപ ഇടിഞ്ഞു. ഇതോടെ വില 1,07,720 രൂപയിലെത്തി. ഇന്നലെ വൈകിട്ട് പവന് 1,08,200 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 13,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

സ്വർണ്ണവിലയിൽ അമ്പരപ്പിക്കുന്ന ഏറ്റക്കുറച്ചിലുകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷിയായത്. 4000 രൂപയിലധികം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ വില കുതിച്ചുയർന്നു. ഒരു പവൻ സ്വർണ്ണത്തിന് ഇന്നലെ 2760 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,560 രൂപയിലെത്തി. പിന്നാലെ വൈകിട്ടോടെ വില 1,08,200 രൂപയിലെത്തുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ വലിയ തിരുത്തലുകൾ പ്രകടമായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണ്ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമായിരിക്കുകയാണ്.