സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടരുന്നു. ഇന്ന് വിലയിൽ മാറ്റമില്ല. ഒരു പവന് 107040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  ഗ്രാമിന് 13,380 രൂപ നൽകണം. 

ശനിയാഴ്ച പവന് 2200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെയാണ് വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 107040 രൂപയിലെത്തിയത്. വിലയിൽ ഇടിവ് തുടരുന്നതോടെ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇത് വലിയ ആശ്വാസമായി.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 250 രൂപയും കിലോഗ്രാമിന് 2,50,000 രൂപയുമാണ്.