ജൂലൈ മാസാരംഭം മുതൽ സ്വർണ വിപണിയിൽ വൻ കുതിപ്പാണ് കണ്ടുവരുന്നത്. ജൂൺ അവസാനത്തിൽ നേരിയ ആശ്വാസം ലഭിച്ചെങ്കിലും വിപണിയിൽ ആശങ്ക ഏറുകയാണ്. സ്വർണ വിലയിൽ നേരിയ ഇടിവോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. 50 രൂപയുടെ ഇടിവാണ് ഗ്രാമിൽ പ്രതിഫലിച്ചത്. ഇതോടെ പവന് 440 രൂപ കുറഞ്ഞു. 

ഇന്നലെ 9,105 രൂപയായിരുന്നു കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്ന് അത് 9,050 രൂപയായി കുറഞ്ഞു. ഇതോടെ പവന് 72,840 രൂപയിൽ നിന്ന് 72,400. 

കേരളത്തിലെ ഇന്നത്തെ വെള്ളി വില ഗ്രാമിന് 120 രൂപയും കിലോഗ്രാമിന് 1,20,000 രൂപയുമാണ്.