സംസ്ഥാനത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലെത്തി. ഇന്ന് പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 1,16,720 രൂപയാണ് വില.ഒരു ഗ്രാമിന് 14,590 രൂപയിലെത്തി. 45 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.ഇന്നലെ 14,635 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ സ്വർണവില താഴേയ്ക്ക് പതിക്കുന്നതിൽ ആശ്വാസം കണ്ടെത്തുകയാണ് ഉപഭോക്താക്കൾ.
ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വില താഴേയ്ക്ക് പതിക്കുന്നതാണ് കണ്ടത്. യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണ്ണവിലയിൽ വരും ദിവസങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം.
സ്വർണത്തിനൊപ്പം വെള്ളി വിലയിലും ഇന്ന് ഇടിവുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 279.90 രൂപയും കിലോഗ്രാമിന് 2,79,900 രൂപയുമാണ്. ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് 100 രൂപയാണ് കുറഞ്ഞത്.



