സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിച്ചു ചാട്ടത്തോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണ വിപണിയിൽ ഇന്നലെ 120 രൂപയുടെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പവന് 840 രൂപ കുറഞ്ഞത്. ഇതോടെ രണ്ട് ദിവസത്തിനിടെ 1000 രൂപയുടെ കുറവാണ് വിണിയിൽ ഉണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 73,000 ത്തിലേക്ക് തിരിച്ചെത്തി. ഇന്ന് 73,600 രൂപയാണ് ഒരു പവൻ്റെ വില.
ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 9000 കടന്നിരുന്നു. 9200 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്.



