റെക്കോർഡ് ഉയരങ്ങളിലെത്തിയ സ്വർണവില ഇപ്പോൾ U-ടേൺ എടുത്തിരിക്കുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ ഇടിവ് രേഖപ്പെടുത്തിയതോടെ നിക്ഷേപകരിലും ആഭരണ വിപണിയിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് കാണുന്നത്. ഇന്നത്തെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,160 രൂപയായി കുറഞ്ഞപ്പോൾ, ഇന്നലെ ഇത് 1,05,320 രൂപയായിരുന്നു. 13,145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 

ആഗോള വിപണിയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, ലാഭമെടുക്കലുകൾ തുടങ്ങിയ ഘടകങ്ങളാണ് ഈ വിലക്കുറവിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഇത് സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കുമാണ് വലിയ തിരിച്ചടി.