സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിട്ടിരുന്നവര്‍ക്ക് ആശ്വാസകരമായ വാർത്ത. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 1,16,160 രൂപയായിരുന്ന വില 1,14,240 രൂപയിലേക്കാണ് താഴ്ന്നത്. ഒറ്റയടിക്ക് 1,920 രൂപ കുറഞ്ഞതോടെയാണ് പുത്തന്‍ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
ഗ്രാം നിരക്കിലും കുറവ് പ്രകടമാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 14,280 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയിൽ ഉണ്ടായിരുന്ന ഉയര്‍ച്ചയ്ക്ക് പിന്നാലെ വന്ന ഈ ഇടിവ് വിപണിയില്‍ വലിയ ശ്രദ്ധ നേടുകയാണ്.
ആഗോള വിപണിയിലെ വില മാറ്റങ്ങളും ഡോളര്‍ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര ആവശ്യകതയിലെ വ്യതിയാനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. വിവാഹ സീസണും ഉത്സവകാലവും അടുത്തുവരുന്ന സാഹചര്യത്തില്‍ വില ഇടിവ് ഉപഭോക്താക്കള്‍ക്ക് അനുകൂലമായി മാറുമെന്നാണ് വ്യാപാരികള്‍ വിലയിരുത്തുന്നത്.



