സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ഇടിവിന് പിന്നാലെ വില വീണ്ടും ഉയർന്നതോടെ വിപണിയിൽ പുതിയ ചലനങ്ങളാണ് കാണുന്നത്. ആഭരണവിപണിയിലും നിക്ഷേപ മേഖലയിലും ഈ മാറ്റം വലിയ ശ്രദ്ധ നേടുകയാണ്. ഇന്നത്തെ പുതുക്കിയ സ്വർണനിരക്ക് എത്രയാണെന്നും ഈ വിലവർധനയ്ക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി പരിശോധിക്കാം.

ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 1,05,440 രൂപയാണ് നൽകേണ്ടത്. ഇന്നലെ 105160 രൂപയിലായിരുന്നു വിപണി. ഒരു ഗ്രാം സ്വർണത്തിന് 13,180 രൂപയാണ് ഇന്ന് വിപണി വില. ആഗോള വിപണിയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, ലാഭമെടുക്കലുകൾ തുടങ്ങിയ ഘടകങ്ങളാണ് ഈ വിലക്കുറവിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഇത് സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം