സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 560 രൂപയുടെ വർദ്ധനവിന് പിന്നാലെയാണ് ഇന്നും വില കുത്തനെ ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 680 രൂപ വർദ്ധിച്ച് 1,19,760 രൂപയിലെത്തി. ഗ്രാമിന് 85 രൂപ ഉയർന്ന് 14,970 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ രണ്ട് ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിനുണ്ടായ വർദ്ധനവ് എന്നത് നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാകുന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണ്ണവില വീണ്ടും ഉയരാൻ പ്രധാന കാരണമായത്. മാർച്ച് ഒന്നിന് പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ പ്രകടമായ തിരുത്തലുകൾക്ക് പിന്നാലെയാണ് ഈ പുതിയ കുതിപ്പ് ദൃശ്യമാകുന്നത്.



