കേരളത്തിലെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകൾ ഓരോ ദിവസവും പുതുക്കി മുന്നേറുകയാണ്. ഡിസംബർ 23-ന് എല്ലാ റെക്കോർഡുകളും ഭേദിച്ച് സ്വർണവില ഒരു പവന് ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടതിന് ശേഷം വിപണി ഇതുവരെ താഴോട്ട് ഇറങ്ങിയിട്ടില്ല.
കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 1080 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്ന് മാത്രം പവൻ വിലയിൽ 560 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപ കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പവൻ വിലയിൽ 4000 രൂപയുടെ വർദ്ധനവുണ്ടായി എന്നത് വിപണിയിലെ അസാധാരണമായ കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്.



