സംസ്ഥാനത്തെ സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഈ മാസത്തെ ഉയർന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച വിപണിയിൽ ഉച്ചയ്ക്ക് ശേഷം ആശ്വാസമായി വിലകുറഞ്ഞിരുന്നു. രാവിലെ ഒരു പവന് 10,200 രൂപ കൂടിയ വിപണിയിൽ ഉച്ചയ്ക്ക് 4320 രൂപ കുറഞ്ഞിരുന്നു. രാജ്യത്ത് സ്വർണ്ണ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയതിന് പിന്നാലെയാണ് ഈ വില വർദ്ധനവ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ വർദ്ധനവ്. 240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത്.
ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,040 രൂപയായി ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 12,000 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 14,880 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.



