സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്നത്തെ മാറ്റം.

ഇന്ന് 1,640 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. 1,16,480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 14,560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ട നിരക്ക്. സ്വർണവില വീണ്ടും പഴയ റെക്കോർഡ് നിരക്കുകളിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ പ്രധാന ആശങ്ക.