രാജ്യത്തെ സവ്വർണവിലയിൽ വീണ്ടും കുതിപ്പ് തുടരുന്നു. ഫെബ്രുവരി ആരംഭം മുതൽ സ്വർണവിലയിൽ വലിയ മാറ്റമാണ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ വീണ്ടും വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുകയാണ്.
ഇന്ന് ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമായി വിപണി വില.
24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 15,928 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 14,600 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,946 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 290 രൂപയും കിലോഗ്രാമിന് 2,90,000 രൂപയുമാണ്.



