സ്വർണ വിപണി ദിനം പ്രതി കുതിപ്പ് തുടരുകയാണ്. കയറ്റിറക്കങ്ങൾക്ക് പിന്നാലെ ഫെബ്രുവരി അവസാന ദിനം സർവകാല റെക്കോഡിലേയ്ക്കാണ് വിപണി എത്തിനിൽക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിൽ 290 രൂപയും പവന് 2,320 രൂപയുമാണ് വർദ്ധിച്ചത്. ഇന്നലേയും സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയത്.  

ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 16,473 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 15,100 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,355 രൂപയുമാണ്.