പുതുവർഷത്തിലേക്ക് നീങ്ങുന്ന വേളയിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഡിസംബർ 23-ന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണവില, കഴിഞ്ഞ രണ്ട് ദിവസമായി താഴോട്ടാണ്.
ഇന്നലെ 2,240 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് പവന് 240 രൂപ കൂടി കുറഞ്ഞു. ഇതോടെ സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും ഇത് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.



