സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ആശ്വാസ ദിനം. ഡിസംബർ മാസാരംഭമായ ഇന്നലെ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് ഇന്ന് പവന് 200 രൂപ കുറഞ്ഞത്. എന്നാൽ വില ഇപ്പോഴും 95,000ത്തിന് മുളിൽ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. 95,480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.