സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസ ദിനം. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണവിപണിയിൽ ഇടിവുണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിലെ ഡിമാൻഡും ഒത്തുചേർന്നതോടെ വിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിക്ഷേപകർക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് ഇന്നത്തെ ഈ വിലയിടിവ്. പവന് 1120 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 1120 രൂപ കുറഞ്ഞതോടെ വിപണി വില 1,13,600 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 14,340 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതോടെ രണ്ട് ദിവസത്തിനിടെ വിപണിയിൽ 2000 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.