ബജറ്റിന് പിന്നാലെ ഓഹരി വിപണിയിലുൾപ്പെടെ വലിയ തിരിച്ചടികൾക്കിടയിലും സംസ്ഥാനത്തെ സ്വർണവിലയിൽ ആശ്വാസകരമായ വാർത്തയാണ് വരുന്നത്. തുടർച്ചയായി രണ്ട് ദിവസങ്ങളിലായി ഒരേ നിരക്കിലാണ് സ്വർണവിപണി തുടർന്നിരുന്നത്. ജനുവരി അവസാന ആഴ്ച വലിയ ചരിത്രക്കുതിപ്പുകൾക്ക് സാക്ഷ്യം വഹിച്ച വിപണി പിന്നീട് താഴോട്ടിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വൻ ഇടിവുണ്ടായത്.
6640 രൂപയാണ് ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.1,11,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നും നൽകേണ്ടത്. 13,890 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. സ്വർണവില വീണ്ടും പഴയനിരക്കിലേക്കെത്തുമോ എന്നാണ് ഇപ്പോഴും ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ആശങ്ക.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണ വിപണിയിൽ ദൃശ്യമാകുന്ന അസാധാരണമായ ഈ ചാഞ്ചാട്ടം സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.



