ഏഴ് വിഭാഗങ്ങളിലായി 196 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലെ ഫെലോഷിപ്പിന് ഡോ. എം.പി. കൃഷ്ണൻ പണിക്കർ (തെയ്യം), കെ.പി. ചന്തുക്കുട്ടി നന്പ്യാർ (കോല്‍ക്കളി), കെ.എം. അനിരുദ്ധൻ (അർജുനനൃത്തം), കുമാരൻ ടി.പി. (മരക്കലപ്പാട്ട്), ഒ.വി. രത്നാകരൻ പണിക്കർ (പൂരക്കളി, മറത്തുകളി), കുണ്ടത്തില്‍ ദാമേദരൻ (പൂരക്കളി), പുതുമന ഗോവിന്ദൻ നന്പൂതിരി (തിടന്പ്നൃത്തം), എ. രാജമ്മ അയ്യപ്പൻ (പൂപ്പടതുള്ളല്‍), പി. കുട്ടികൃഷ്ണൻ (കണ്യാർകളി), തുളസീധരൻ പിള്ള ആർ. (കാക്കാരശിനാടകം), വി. തത്ത (തുയിലുണർത്തുപാട്ട്) എന്നിവർ അർഹരായി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
ഗ്രന്ഥരചനയ്ക്ക് ഗോപി ബുധനൂരും (പുള്ളുവരും സർപ്പംപാട്ടും) വെള്ളനാട് രാമചന്ദ്രനും (വില്‍പ്പാട്ട് ചരിത്രവും കഥകളും) ഡോക്യുമെന്ററിയ്ക്ക് ഡോ. പത്മനാഭൻ കാവുന്പായും ഡോ. മഞ്ജു വി. മധുവും പുരസ്കാരങ്ങള്‍ക്ക് അർഹരായി. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ഇവർക്ക് ലഭിക്കുക.
35 പേർ ഗുരുപൂജ പുരസ്കാരത്തിനും 49 പേർ യുവപ്രതിഭ പുരസ്കാരത്തിനും 96 പേർ മറ്റ് അവാർഡുകള്‍ക്കും ഒരാള്‍ എംഎ ഫോക്ലോർ അവാർഡിനും അർഹരായി.



