കേരളം ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും (LDF) പ്രതിപക്ഷമായ ഐക്യ ജനാധിപത്യ മുന്നണിയെയും (UDF) മടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനം ഇപ്പോൾ ബിജെപി-എൻ‌ഡി‌എയെ വലിയ പ്രതീക്ഷയോടെ നോക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർമാരെയും കേരളത്തിൽ നിന്നുള്ള മറ്റ് പൗര സംഘടനകളുടെ പ്രതിനിധികളെയും സന്ദർശിച്ച ശേഷമാണ് മോദി ഈ പ്രസ്താവന നടത്തിയത്.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് മലയാളത്തിൽ പോസ്റ്റിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും ജനങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുന്നതിനെ കുറിച്ചും സദ്ഭരണ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ചുമെല്ലാം ചർച്ച ചെയ്തു.