തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും എംഎ ബേബി പറഞ്ഞു. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എ ബേബി.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചയായി. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി മത്സരിക്കാൻ പിബിയിൽ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ലെന്നും മറ്റാരെല്ലാം മത്സരിക്കുമെന്നതിൽ ഉടൻ ധാരണയിലെത്തുമെന്നും എംഎ ബേബി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിശദമായ ചര്‍ച്ച നടത്തി 5 ദിവസത്തിനകം തീരുമാനിക്കും.
മാനദണ്ഡങ്ങള്‍ പുനപരിശോധിക്കും. മുദ്രാവാക്യ വിവാദത്തിൽ ചിന്ത ജെറോമിനെ പിന്തുണച്ചാണ് എംഎ ബേബി പ്രതികരിച്ചത്. ചിന്ത മോശം മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പറഞ്ഞ എംഎ ബേബി തെറ്റായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും എഐ ദുരുപയോഗം ചെയ്ത് പ്രചാരണമെന്നും കുറ്റപ്പെടുത്തി.



