കേരള നിയമസഭതെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഏപ്രിൽ ആറിനും 12നും ഇടയിലോ വിഷുവിന് ശേഷമോ ആകും കേരളത്തിൽ വോട്ടെടുപ്പ് എന്നും റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12ന് ശേഷം നടക്കും. മാർച്ച് അഞ്ചിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും പിന്നീട് പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷം പ്രഖ്യാപനം നടന്നേക്കുമെന്നും റിപ്പോർട്ടുകൾ

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ജില്ലാ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രധാന രാഷ്ട്രീയ പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തിലും പ്രാഥമിക ചർച്ചകൾ പൂർത്തിയായി.