കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇവിടെ ഇരട്ട ചങ്കൊക്കെ ഉണ്ടാകുമെന്നും പക്ഷേ മോദിയുടെ മുന്നിലെത്തുമ്പോള്‍ മുട്ടുവിറയ്ക്കുമെന്നും കോണ്‍?ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമൊക്കെ എവിടെപ്പോയി? എന്തിനാണ് തൃശ്ശൂര്‍ പൂരം കലക്കിയത്? തൃശ്ശൂരില്‍ ബിജെപിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആര്യടന്‍ ഷൗക്കത്ത് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.സി.

ഭാരതാംബ വിവാദത്തിലും പ്രതികരിച്ച കെ.സി, ഈ ഗവര്‍ണറെ മാറ്റണമെന്ന് പറയാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്നും ചോദിച്ചു. അല്ലാതെ കണ്ണില്‍ പൊടിയിടാന്‍ കത്ത് കൊടുത്തിട്ട് കാര്യമില്ല. ഈ കൂട്ടുകെട്ട് എല്ലാവര്‍ക്കും മനസ്സിലാവും. മുഖ്യമന്ത്രി കത്ത് എഴുതേണ്ടത് ഗവര്‍ണര്‍ക്ക് അല്ല. ഗവര്‍ണര്‍മാരെ നിയമിക്കുന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിയ്ക്കുമാണ്. അതിന് ധൈര്യം ഉണ്ടോയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.