കൊ​ല്ലം: പു​ന​ലൂ​രി​ൽ യു​ഡി​എ​ഫ് വി​മ​ത​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സ​ഞ്ജ​യ് ഖാ​ൻ മ​ത്സ​ര​രം​ഗ​ത്തു നി​ന്ന് പി​ൻ​മാ​റി. കെ.​സി.​വേ​ണു​ഗോ​പാ​ൽ നേ​രി​ട്ട് സം​സാ​രി​ച്ചു​വെ​ന്നും യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​ഞ്ജ​യ് ഖാ​ൻ വ്യ​ക്ത​മാ​ക്കി.

പു​ന​ലൂ​ർ സീ​റ്റ് വീ​ണ്ടും മു​സ്‌​ലിം ലീ​ഗി​ന് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഡി​സി​സി ഭാ​ര​വാ​ഹി​യാ​യ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​നെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ നെ​ൽ​സ​ൺ മ​ത്സ​ര​രം​ഗ​ത്തു നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് സ​ഞ്ജ​യ് ഖാ​ൻ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ലീ​ഗ് സ്ഥാ​നാ​ർ​ഥി​യെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ൽ​കു​മെ​ന്നു​മാ​യി​രു​ന്നു സ​ഞ്ജ​യ് ഖാ​ന്‍റെ നി​ല​പാ​ട്. തു​ട​ർ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.