തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ. കെ​സി​യും വി​ഡി​യും കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ട് തൂ​ണു​ക​ളാ​ണ്. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​ന​മാ​ണ് അ​ന്തി​മ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു

പാ​ർ​ട്ടി​യു​ടെ ഏ​ത് തീ​രു​മാ​ന​ത്തി​ന്‍റെ​യും പി​ന്നി​ൽ ശ​ക്ത​നാ​യ വ​ക്താ​വാ​യി താ​ൻ ഉ​ണ്ടാ​കും. മ​റ്റൊ​രു കാ​ര്യ​ത്തി​നും ഇ​നി പ്ര​സ​ക്തി​യി​ല്ല.

ര​മേ​ശ് ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ത​നി​ക്ക് അ​റി​വി​ല്ല. ചെ​ന്നി​ത്ത​ല മാ​റി​നി​ൽ​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി ആ​ര് വേ​ണ​മെ​ന്ന് അ​ഭി​പ്രാ​യം പ​റ​യാ​ൻ ലീ​ഗി​ന് അ​വ​കാ​ശ​മു​ണ്ട്. അ​വ​ര് യാ​തൊ​രു സ​മ്മ​ർ​ദ​വും ചെ​ലു​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.