കർണാടകയിലെ അധികാര തർക്കത്തെ ചൊല്ലി  ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിൽ നിന്ന് വ്യക്തത തേടിയതായി  ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. 

മന്ത്രിസഭ വികസിപ്പിക്കാൻ താൽപ്പര്യമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞതായും നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നതോടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയതായും വൃത്തങ്ങൾ അറിയിച്ചു.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനുള്ളിൽ നേതൃത്വപരമായ തർക്കങ്ങളുണ്ടെന്ന  അഭ്യൂഹങ്ങൾ തുടരുന്നതിനിടെയാണ് ഈ നീക്കം. പാർട്ടിയുടെ കേന്ദ്ര നേതൃത്വം ആഭ്യന്തര പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.