കാഫിർ സ്ക്രീൻഷോർട്ട് ഇപ്പോൾ പിടിയിലായത് ചെറിയ പരൽമീൻ എന്ന് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ എംഎൽഎ. അന്വേഷണത്തിൽ നോ കോംപ്രമൈസ്. അന്വേഷണം ഉന്നതറിലേക്ക് എത്തും.
കേവലം ഒരു ഡിവൈഎഫ്ഐ നേതാവ് വിചാരിച്ചാൽ ഒന്നും ഇത്തരം സ്ക്രീൻഷോട്ടുകൾ ഉണ്ടാകില്ല.
സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഇവർ വർഗീയ പ്രചരണം നടത്തിയിട്ടുള്ളത്.
ഉറപ്പായും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ എംഎൽഎ പറഞ്ഞു.
ഇന്ന് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ആണ് അറസ്റ്റിലായത്. പ്രത്യേകാന്വേഷണ സംഘമാണ് ജിതിൻ ഭാസ്കറെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ആണ് ജിതിൻ ഭാസ്കർ. കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് ജിതിൻ ഭാസ്കറെ ചോദ്യം ചെയ്യാൻ ഇന്ന് വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് ചെയ്തത്.
സ്ക്രീൻഷോർട്ട് വടകര സ്ക്വാഡ്’, കടത്തനാട് സഖാക്കൾ, ‘ബാവുപ്പാറ സഖാക്കൾ’ തുടങ്ങിയ വാട്സ്ആപ്പ്-ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിന്നാണ് പ്രചരിച്ചതെന്ന് എസ്ഐടി കണ്ടെത്തി. കേസിൽ ഒൻപതുപേരുടെ മൊഴി SlT രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്നുപേർ മുൻപും ചോദ്യംചെയ്യലിന് വിധേയരായവരാണ്. കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി പങ്കുവെച്ച ‘വടകര സ്ക്വാഡ്’ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിന്മാരായ പത്തിൽ ആറുപേരാണ് മറ്റുള്ളവർ. സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്താനാണ് അഡ്മിന്മാരെ ചോദ്യം ചെയ്തത്.



