കോഴിക്കോട്:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം സ്ഥാനാർഥി സ്വരാജിനെക്കാളും തന്നെയാണ് സാമൂഹികമാധ്യമങ്ങൾവഴി കൂടുതൽ ആക്രമിക്കുന്നതെന്ന് എഴുത്തുകാരി കെ.ആർ. മീര. തിരഞ്ഞെടുപ്പുപ്രചാരണസമയത്ത് സ്ഥാനാർഥിക്കായി ഒരു യോഗത്തിൽ പ്രസംഗിച്ചു. അതിനാണ് ഈ കുറ്റപ്പെടുത്തൽ. എഴുത്തുകാർക്ക് രാഷ്ട്രീയം പാടില്ലെന്ന് ഇല്ലല്ലോയെന്നും കെ.ആർ. മീര ചോദിച്ചു. സീതാറാം യെച്ചൂരിയെക്കുറിച്ചുള്ള ‘ആധുനിക കമ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു പരാമർശം.