ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.സി.വേണുഗോപാൽ ഉൾപ്പടെയുള്ളവർക്ക് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട്
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് പ്രവർത്തിച്ചത് കെ.സി.വേണുഗോപാലാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ വേണുഗോപാൽ അയോഗ്യനാണെന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യനെന്നും പറയില്ല.
വി.ഡി.സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ ഉന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല.
ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. ശബരിമലയിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവസാനിക്കുമെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.



