അവസാനഘട്ടം വരെയും ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിൽ ഒന്നരലക്ഷം പോസ്റ്ററും, 2500 ഫ്ലക്സ് ബോർഡും തയ്യാറാക്കിവെച്ചിുന്നു. മല്‍സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ ചിലവിട്ടാണ് പോസ്റ്ററും ഫ്ലക്സും തയ്യാറാക്കിയത്.
ഏറ്റുമാനൂരിൽ മത്സരിക്കാനാവശ്യമായ എല്ലാ പ്രചാരണ ഒരുക്കങ്ങളും താൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നതായി വാഴയ്ക്കൻ വെളിപ്പെടുത്തിയിുന്നു. തന്നെ മാറ്റുന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും, അവസാന നിമിഷത്തെ ഈ മാറ്റം പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



