ഭീകരവാദത്തിന് ധനസഹായം നൽകുന്നത് തടയാൻ ഇന്ത്യയും ഇറ്റലിയും ചേർന്ന് പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി.

വ്യാപാരം, പ്രതിരോധം, സുരക്ഷ ഉൾപ്പെടെ നിരവധി മേഖലകളിൽ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി വളരെ നല്ല കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം ശക്തിയോടെ വളരുകയാണ്, ഇത് നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും,” പ്രധാനമന്ത്രി മോദി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.