തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​യും ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ക്ല​ർ​ക്കു​മാ​യ ജി​ജി​ന്‍റെ (28) അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തു. മ​ര​ണ​ശേ​ഷ​വും അ​ഞ്ചു​പേ​രി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്കാ​ണ് ജി​ജി​ന്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ക​ല്ല​മ്പ​ല​ത്തി​ന് സ​മീ​പം തോ​ട്ട​ക്കാ​ട് വെ​ച്ചാ​ണ് ജി​ജി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ജി​നെ ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ജി​ജി​ന്‍റെ മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ന്‍റെ വേ​ർ​പാ​ടി​ലും മ​റ്റു​ള്ള​വ​ർ​ക്ക് ത​ണ​ലാ​ക​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ഉ​റ​ച്ച തീ​രു​മാ​ന​മാ​ണ് അ​വ​യ​വ​ദാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഹൃ​ദ​യം തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്ക് ന​ൽ​കി. ക​ര​ൾ കിം​സ് ആ​ശു​പ​ത്രി​യി​ലെ ത​ന്നെ മ​റ്റൊ​രു രോ​ഗി​ക്കും വൃ​ക്ക​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ രോ​ഗി​ക്കും മ​റ്റൊ​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക്കും ന​ൽ​കും, നേ​ത്ര​പ​ട​ല​ങ്ങ​ൾ കാ​ഴ്ച​യി​ല്ലാ​ത്ത ര​ണ്ട് വ്യ​ക്തി​ക​ൾ​ക്ക് പു​തു​വെ​ളി​ച്ച​മേ​കും.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും അ​വ​യ​വ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് കിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ‘ഗ്രീ​ൻ ചാ​ന​ൽ’ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു. ഹൃ​ദ​യ​വും മ​റ്റ് അ​വ​യ​വ​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​ത്തി​ച്ച​ത്.