ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. വേതനം വർധിപ്പിച്ചത് സംസ്ഥാന സർക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നു പറഞ്ഞ കോടതി ഹർജിയില്‍ മെറിറ്റില്ലെന്ന് ചൂണ്ടിക്കാട്ടുകയും ഹർജി തള്ളുകയുമായിരുന്നു. സ്കില്‍ഡ് ജോലിയില്‍ 620 രൂപ, സെമി സ്കില്‍ഡ് ജോലിയില്‍ 560 രൂപ, അണ്‍ സ്കില്‍ഡ് ജോലിയില്‍ 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം സർക്കാർ വർധിപ്പിച്ചിരുന്നത്. തടവുകാർക്ക് ഉയർന്ന വേതനം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.