കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടക്കാനിറങ്ങിയ സിനിമാ നടിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കൊച്ചി കത്രിക്കടവ് സ്വദേശി വിപിൻ റോയ്(39)ആണ് അറസ്റ്റിലായത്.
എംബിഎ ബിരുദധാരിയായ ഇയാൾ ഐടി സ്ഥാപനത്തിലെ മാനേജരാണ്. വ്യാഴാഴ്ചയാണ് സംഭവം. വൈകിട്ട് നടക്കാനിറങ്ങിയ നടിയെ ശല്യം ചെയ്ത ഇയാൾ, ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു.
സംഭവത്തിൽ പാലാരിവട്ടം പോലീസിൽ പരാതി നൽകിയ നടിയുടെ മൊഴി പോലീസ് എടുത്തു. ശല്യം ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള വിപിൻ റോയിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.



