പത്തനംതിട്ട: കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷ മേധാവിത്വമുള്ള രാജ്യത്ത് സ്ത്രീ സംരക്ഷണ നിയമത്തിന് ഏറെ പ്രസക്തിയുണ്ട്.
സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള നിയമം പുരുഷന്മാര്‍ക്കെതിരെയല്ല മറിച്ച് സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും സതീദേവി പറഞ്ഞു. സ്ത്രീകളുടെ അന്തസിന് പ്രാധാന്യം നല്‍കിയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ നിയമങ്ങള്‍ നടപ്പിലാക്കിയത്.
സ്ത്രീകള്‍ക്ക് എങ്ങനെ സംരക്ഷണം കൊടുക്കാമെന്ന നിയമം ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരായ ജഡ്ജിമാരാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന നിയമങ്ങള്‍ നടപ്പാക്കിയതെന്നും സതീദേവി പറഞ്ഞു.



