ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സൈനിക നീക്കങ്ങൾ വേഗത്തിലും നിർണ്ണായകവുമായിരിക്കുമെന്നും ഇത് അനന്തമായി നീളുന്ന ഒരു യുദ്ധമാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ ഒരു നടപടിയാണിതെന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം നാലാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഫോക്സ് ന്യൂസിലെ ‘ഹാനിറ്റി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ ആക്രമണങ്ങൾക്ക് കുറച്ച് സമയമെടുത്തേക്കാം, എന്നാൽ ഇത് വർഷങ്ങളോളം നീണ്ടുനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.



